കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഭാഗികമായി ആരംഭിക്കും. രാജ്യത്തെ വിമാനത്താവളങ്ങളിലെ ഓഫിസുകളുടെ പ്രവർത്തനം നാളെ മുതൽ തുടങ്ങാൻ‍ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രം നിർദേശം നൽകിയതിനെ തുടർന്നാണിത്. കോവിഡ് തടയുന്നതിന്റെ ഭാഗമായി ആവശ്യമായ ക്രമീകരണങ്ങൾ തയ്യാറാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇരിപ്പിടങ്ങളിൽ നിശ്ചിത അകലം പാലിക്കുന്നതിനായി സ്‌റ്റിക്കറുകളും ഒട്ടിച്ചിട്ടുണ്ട്. റൺവേയോടു ചേർന്നു ചില നിർമാണ ജോലികളും മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള നടപടികളും നേരത്തെ ആരംഭിച്ചിരുന്നു. അവ പുനരാരംഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. കൂടാതെ നിർത്തിയിട്ടിട്ടുള്ള വിമാനങ്ങളുടെയും ബന്ധപ്പെട്ട യന്ത്ര സാമഗ്രികളുടെയും കാര്യക്ഷമതയും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here