യു എ ഇയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ഓൺലൈൻ ഹെൽപ്പ്ഡെസ്ക്ക് ആരംഭിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളായി ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡെസ്ക് സജീവമായി പ്രവർത്തിക്കുകയാണ്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നുകളും മറ്റു അവശ്യവസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിനും, മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കും തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക് ടീം സദാ സജ്ജമാണ്.

ADVERTISEMENT

തൃശൂർ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ഓൺലൈൻ ഹെൽപ്പ് ഡെസ്ക്ക് ഇന്നു(19.4.2020) മുതൽ പ്രവർത്തനം ആരംഭിച്ചു. incasuae.com എന്ന് വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ ഹെൽപ്പ്ഡെസ്ക് ലഭ്യമാവുക. കോവിഡ് 19-മായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും നിമിഷ നേരം കൊണ്ട് മറുപടി ലഭിക്കത്തക്ക രീതിയിലാണ് ഓൺലൈൻ ഹെൽപ്പ് ഡെസ്ക്ക് . ഇന്ന് (19.4.2020) രാവിലെ 9.30-ന്‌ കെ പി സി സി വൈസ് പ്രസിഡന്റ് ശ്രീമതി. പത്മജ വേണുഗോപാൽ ഔപചാരികമായി ഉദ്ഘാടനകർമ്മം നിർവഹിച്ചു. 24 മണിക്കൂറും ഓൺലൈൻ ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനസജ്ജമായിരിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here