ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, ഇന്ന് സംസ്ഥാനമൊട്ടുക്കും വ്യാപാരികൾ വലിയൊരു പ്രതീകാത്മകമായ സമരത്തിന് തുടക്കം കുറിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലും, ഓൺലൈൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക, വാറ്റിൻ്റെയും ജി എസ് ടി യുടെയും  പേരിൽ വ്യാപാരികളെ ഈ സമയത്തും പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ മാറ്റം വരുത്തുക, വ്യാപാരികൾക്ക് അർഹമായ ധന സഹായം നൽകുക, എന്നീ ആവശ്യങ്ങൾ  ഉന്നയിച്  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ്, ചാവക്കാട് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, ട്രഷറർ കെ. കെ  സേതുമാധവൻ, സെക്രട്ടറിമാരായ പി. എസ്. അക്ബർ, പി. എം. അബ്ദുൽ ജാഫർ എന്നിവർ ചാവക്കാട് വ്യാപാര ഭവനിൽ നിരാഹാര  സമരത്തിൽ  പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here