ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കൈതാങ്ങായി എഫ് സി സി സിസേ്റ്റഴ്സ്.

ചാവക്കാട് : ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ആശ്വാസമായി എഫ് സി സി സിസ്റ്റേഴ്സ് രംഗത്തെത്തി. മമ്മിയൂര്‍, മുതുവട്ടൂര്‍, ഗുരുവായൂര്‍, പാലയൂര്‍ , കോട്ടപ്പടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വി കെയര്‍ സാരഥിയിലെ അംഗങ്ങളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് മമ്മിയൂര്‍ എല്‍ എഫ് സ്ക്കൂളിലെയും ഗുരുവായൂര്‍ എല്‍ എഫ് കോളെജിലേയും സിസ്റ്റര്മാര് ചേര്‍ന്ന് ഭക്ഷ്യധാന്യകിറ്റുകള്‍ നല്‍കിയത്. മറ്റുള്ളവര്‍ക്ക് സഹായം നല്കുന്ന സംഘടനയാണ് വി കെയര്‍ സാരഥി. കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സാരഥിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വിഷമത്തിലായി. ഇതേ തുടര്‍ന്നാണ് എഫ് സി സി സിസ്റ്റേഴ്സ് കൈത്താങ്ങായി എത്തിയത്. 17 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് ഓരോരുത്തര്‍ക്ക് നല്‍കിയത്. ഇതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും വിതരണം ചെയ്തു. സിസ്റ്റര്‍ മെറിന് ജീസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു.. വി കെയര്‍ സെക്രട്ടറി ജോസഫ് വാഴപ്പിള്ളി ആദ്യ കിറ്റ് ഏറ്റുവാങ്ങി. സംഘടനയുടെ രക്ഷാധികാരി പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാദര്‍ വര്‍ഗീസ് കരിപ്പേരി, വി കെയര്‍ പ്രസിഡന്റ് പി എ ഉണ്ണിക്യഷ്ണന്, ഇ എ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി