ലോക്ക് ഡൌണ്‍ ; കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരി വിതരണം തിങ്കളാഴ്ച മുതല്‍

തൃശൂര്‍ : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം അനുവദിച്ച സൗജന്യറേഷൻ വിതരണം ജില്ലയിൽ ഏപ്രിൽ 20 ന് ആരംഭിക്കും. ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുക. എ എ വൈ(മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) കാർഡുകൾക്കാണ് ഏപ്രിൽ 30 വരെ സൗജന്യ റേഷൻ നൽകുന്നത്. മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരിയുടെ വിതരണം 20, 21 തീയതികളിൽ നടക്കും. 22 മുതൽ മുതൽ 30 വരെ പിങ്ക് കാർഡ് ഉടമകൾക്കും റേഷൻ ലഭിക്കും. റേഷൻകടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരമാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. റേഷൻ കാർഡിലെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 1-ഏപ്രിൽ 22, 2-ഏപ്രിൽ 23, 3- ഏപ്രിൽ 24, 4-ഏപ്രിൽ 25, 5-ഏപ്രിൽ 26, 6-ഏപ്രിൽ 27, 7-ഏപ്രിൽ 28, 8-ഏപ്രിൽ 29, 9,0 നമ്പറുകൾ-ഏപ്രിൽ 30 എന്ന രീതിയിലാണ് വിതരണം. കൂടുതൽ ആൾക്കാർ ഒരുമിച്ചു റേഷൻ കടയിലെത്തുന്ന സാഹചര്യമുണ്ടായാൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here