ടോക്കിയോ : ശക്തമായ ഭൂചലനം. ജപ്പാനിൽ ഓഗസാവര ദ്വീപുകളുടെ പടിഞ്ഞാറൻ തീരത്ത് ശനിയാഴ്ച,   റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച് സിൻ‌ഹുവ വാർത്താ ഏജൻസിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാശനഷ്ടങ്ങളോ അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here