ന്യൂഡൽഹി : ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞാലും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കില്ല, സർവീസ് റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. മെയ് 31വരെ സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ ശനിയാഴ്ച് അറിയിച്ചു. രാജ്യാന്തര സർവീസുകൾ ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കാനും, മെയ് നാല് മുതൽ തിരഞ്ഞെടുത്ത മേഖലയിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മെയ് അവസാനത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ ജൂണ് ഒന്നുമുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ അടിസ്ഥാനത്തിൽ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ വ്യോമയാന മന്ത്രാലയം റദ്ദാക്കി. കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സർവീസുകൾ ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് കേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here