ഗുരുവായൂർ; ലോക്ക്ഡൌൺ മൂലം ദുരിതം അനുഭവിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വിഷുവിന് മുമ്പ് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ഭക്ഷ്യധാന്യകിറ്റുകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതിൽ പ്രതിഷേധിച്ചു ഗുരുവായൂർ നഗരസഭാ കൗൺസിലർ ആന്റോ തോമസ് ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ പ്ലക്കാർഡുമായി കുത്തിയിരിപ്പു സമരം നടത്തി. ഭക്ഷ്യ ധാന്യ കിറ്റുകൾ ലഭിച്ചില്ല.
ബി പി എൽ കാർഡ് ഉടമകൾക്ക് വിഷുവിനു മുൻപ് കിറ്റുകൾ എത്തുമെന്ന് പ്രഖ്യാപിച്ചു എങ്കിലും ലഭ്യമായില്ല. വെള്ള നിറമുള്ള പൊതു വിഭാഗം കാർഡുടമകൾക്ക് 15കിലോ അരി നൽകുമ്പോൾ BPL(മുൻഗണന വിഭാഗം )കാർഡുകാർക്ക് 2കുടുംഭാഗങ്ങൾ ഉണ്ടെങ്കിൽ 8 കിലോ അരിമാത്രമേ ലഭിക്കുന്നുള്ളൂ. അത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന വിഭാഗം ജനങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ ലഭ്യമാകാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക് സപ്ലൈ ഓഫീസ് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി.
