ഗുരുവായൂർ നഗരസഭ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൃശ്ശൂർ കമ്മീഷണർ ഓഫീസിൽ നിന്ന് സിറ്റി പോലീസിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് പിന്തുണയായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബഹു: മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. എ സി പി പി എ ശിവദാസിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ചെയർപേഴ്സൺ എം രതി ടീച്ചർ, മുൻ വൈസ് ചെയർമാൻ കെ പി വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ പി എസ് സത്യജിത്ത്, ജിനൂപ് ആന്റോ എന്നിവരും ഒപ്പമുണ്ടായിരുന്നു. 45 പേർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

guest
0 Comments
Inline Feedbacks
View all comments