കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗങ്ങളാലോചിച്ച് തലപുകഞ്ഞ് ലോകരാജ്യങ്ങള്‍; പുതിയ സ്റ്റേഡിയം നിര്‍മ്മാണത്തിലേര്‍പ്പെട്ട് ചൈന!

ഷാങ്ഹായ് : കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗങ്ങളാലോചിച്ച് ലോകരാജ്യങ്ങൾ തലപുകയ്ക്കുമ്പോൾ ചൈന സ്റ്റേഡിയം നിർമാണത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നിന്റെ നിർമാണമാണു ചൈനയിലെ തെക്കൻ നഗരമായ ഗ്വാങ്ചൗവിൽ ഇന്നലെ തുടങ്ങിയത്. ചൈനീസ് സൂപ്പർ ലീഗ് ക്ലബ് ഗ്വാങ്ചൗ എവർഗ്രാൻഡെയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേർക്കു കളി കാണാനിരിക്കാം.

സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ പ്രശസ്തമായ നൂകാംപ് സ്റ്റേഡിയത്തെക്കാൾ (99,354 സീറ്റ്) കൂടുതൽ. 1200 കോടി ചൈനീസ് യുവാൻ (ഏകദേശം 13,000 കോടി രൂപ) ചെലവു വരുന്ന സ്റ്റേഡിയത്തിന്റെ നിർമാണം ഇന്നലെ തുടങ്ങി. 2022ൽ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.

വിരിഞ്ഞു നിൽക്കുന്ന ഒരു താമരപ്പൂവിന്റെ മാതൃകയിലാണു സ്റ്റേഡിയം നിർമിക്കുന്നത്. ഗ്വാങ്ചൗവിന്റെ ‘ഫ്ലവർ സിറ്റി’ (പുഷ്പ നഗരം) എന്ന വിളിപ്പേരിനെ അനുസ്മരിച്ചാണിത്. 8 തവണ ചൈനീസ് സൂപ്പർ ലീഗ് ജേതാക്കളായ ഗ്വാങ്ചൗ എവർഗ്രാൻഡെ രണ്ടുവട്ടം വൻകര ചാംപ്യൻഷിപ്പായ എഎഫ്സി ചാംപ്യൻസ് ലീഗും നേടി. ക്ലബ്ബിന്റെ ഓരോ മത്സരത്തിലും ശരാശരി അര ലക്ഷം പേർ കാണികളായെത്താറുണ്ട്. 2006ൽ ഇറ്റലിയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഫാബിയോ കന്നവാരോയാണ് ഇപ്പോഴത്തെ പരിശീലകൻ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here