തിരുവനന്തപുരം: സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ഏപ്രിൽ 20 ന് ശേഷം തുറക്കാൻ അനുമതി. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും തുറക്കുക. അതേസമയം ബ്യൂട്ടി പാർലറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തുന്നതിൻെറ ഭാഗമായാണ് തീരുമാനം.
