ഗുരുവായൂർ: വിഷുദിവസം അപൂർവമായൊരു ‘ചക്കയൂട്ടി’ന്റെ ആനന്ദത്തിലായിരുന്നു ഗുരുവായൂരിലെ ആനകൾ. 120 ചക്കകൾ ഒന്നിച്ചുകിട്ടി. തൃശ്ശൂർ അമലനഗറിലെ ‘ആയുർ ജാക്ക് ഫാം’ ഉടമ തരകൻ വർഗീസിന്റെ വകയായിരുന്നു ഇത്. വേലൂർ കുറുമാൽ കുന്നിന്റെ താഴ്‌വരയിലുള്ള തോട്ടത്തിൽനിന്ന് വിഷുത്തലേന്ന് ചക്കകളെല്ലാം ദേവസ്വത്തിന് കൈമാറി.

ADVERTISEMENT

വിഷുദിവസം രാവിലെ ആനക്കോട്ടയുടെ വടക്കേമുറ്റത്ത് 25 ആനകളെ അണിനിരത്തി. ആദ്യ ചക്ക കൊമ്പൻ അയ്യപ്പൻക്കുട്ടിക്ക്‌ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നൽകി. തുടർന്ന് സിദ്ധാർഥൻ, ശങ്കരനാരായണൻ, ജൂനിയർ വിഷ്ണു തുടങ്ങിയ കൊമ്പൻമാർക്കും നൽകി. കോട്ടയിലെ 47 ആനകൾക്കും ചക്ക നൽകിയതായി ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ശശിധരൻ പറഞ്ഞു. ഗുരുവായൂരിലെ ആനകൾക്ക് ചക്കകൾ എത്തിക്കുകയെന്നത് തന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് വർഗീസ് തരകൻ പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here