വിഷുദിനത്തിൽ ഉമ്മയും മകളും പാടിയ വിഷു പാട്ട് തരംഗമായി ; സന്തോഷം പങ്കുവെച്ച് റാസാബീഗവും കുടുംബവും.

കൊച്ചി: കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഈസ്റ്ററും വിഷുവും എല്ലാം ഇതിനിടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോയി. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും വിഷുദിന ആശംസകൾ നേർന്ന് മലയാളികൾ പലരും മാതൃകയായി. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിര്മഴയായി ഈ ഉമ്മയും മകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

‘മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജൻ…’ എന്ന് പാടി സമൂഹ മാധ്യമങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് കോഴിക്കോടുക്കാരി ഇംതിയാസ് ബീഗം. ഗസല്‍ ഗായികയായ ഇംതിയാസ് തന്റെ മകളോടൊപ്പം പാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിൽ കൊച്ചു മകൾ വളരെ ഭംഗിയായും ഉച്ചാരണ ശുദ്ധിയോടെയുമാണ് ഭഗവാനെ എന്ന വരി പാടിയതെന്നാണ് പൊതുവെയുള്ള അഭിപ്രായം.മകൾ ഒരു നിമിഷം പാടാൻ മറന്നപ്പോൾ ഉമ്മ ചെറുതായി തല കൊണ്ട് മുട്ടി ഓർമ്മപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ‘കണികാണും നേരം’ എന്ന പാട്ട് ആദ്യ ഭാഗം ഇംതിയാസും തുടര്‍ന്നും മകളുമാണ് പാടുന്നത്. ഈ വീഡിയോ ഇംതിയാസ് തന്നെയാണ് തന്റെ ഫേയ്‌സ്ബുക്കിലൂടെ വിഷു ദിനത്തിന്റെ പോസ്റ്റ് ചെയ്തത്.

നിമിഷ നേരത്തിനുള്ളിൽ പോസ്റ്റ് വൈറലാകുകയായിരുന്നു. നിരവധി പ്രമുഖരാണ് അഭിനന്ദിച്ചു രംഗത്തെത്തിയത്. ഇപ്പോൾ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷവും നന്ദിയുമായി റാസ ബീഗവും കുടുംബവും എത്തിയിരിക്കുകയാണ്. തനിക്ക് ആ പാട്ടിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്നും, ഒരു വാത്സല്യമാണ് ആ പാട്ടിനോട് തോന്നിയതെന്നും റാസ പറഞ്ഞു.സിനിമ നടന്‍ ജോജു ജോര്‍ജും ഗായിക സിത്താര കൃഷ്ണകുമാറും ഇംതിയാസിന്റെ വീഡിയോ അവരുടെ ഫേയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ഉമ്മയെയും മകളെയും. യാദൃശ്ചികമായാണ് താൻ ഇത് പാടിയതെന്നും റാസ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button