ലോക്ക്ഡൗണ്‍ കേരളത്തെ നാലാക്കി തിരിച്ചു ; ഓരോ മേഖലകള്‍ക്കുമുള്ള ഇളവുകള്‍ ഇങ്ങനെ

കോവിഡ് പഞ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സര്‍ക്കാര്‍. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒരേ തരം ജില്ലകളെ ഓരോ മേഖലയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളാണ് ആദ്യ മേഖലയില്‍. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകള്‍ രണ്ടാം മേഖലയിലും, മൂന്നാം മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളും നാലാം മേഖലയില്‍ കോട്ടയവും, ഇടുക്കിയും ഉള്‍പ്പെടും.

മലപ്പുറം, കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകള്‍ അതിതീവ്ര മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കര്‍ശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണില്‍ ഇളവുകള്‍ 24 ന് ശേഷമാകും ഉണ്ടാവുക.

ആലപ്പുഴ, തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവര്‍ക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *