ഹൂസ്റ്റണ്‍ :മരണത്തെ മാടിവിളിച്ച് യു.എസ് ,കോവിഡ് 19 രോഗികളുടെ മരണത്തില്‍ എല്ലാ റെക്കോഡും യുഎസ് മറികടക്കുന്നു . വരാനിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. രോഗബാധിതരുടെ എണ്ണം ആഗോളവ്യാപകമായി 21 ലക്ഷത്തിലേക്കു കടക്കുമ്പോള്‍ യുഎസില്‍ മാത്രമത് ആറരലക്ഷമാണ്. പകര്‍ച്ചവ്യാധി അതിന്റെ അതിതീവ്രതയിലൂടെ കടന്നു പോകുമ്പോള്‍ ഇനിയും വന്‍തോതില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കോവിഡ് 19 ആകെ ബാധിച്ചത് 82341 പേര്‍ക്ക് മാത്രമാണെന്ന് ഓര്‍ക്കണം. ഇതിലും കൂടുതലാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ മാത്രം രോഗബാധിതരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 28554 പേര്‍ മരിച്ചു. 13487 ഗുരുതരാവസ്ഥയിലാണ്. ആറരലക്ഷം പേര്‍ക്ക് കോവിഡ് 19 ബാധിച്ചപ്പോള്‍ സുഖം പ്രാപിച്ചത് വെറും 48708 പേര്‍ക്കു മാത്രമാണ്.

ADVERTISEMENT

മലേറിയക്കെതിരേയുള്ള മരുന്ന്, രോഗം ഭേദമായവരില്‍ നിന്നെടുക്കുന്ന ആന്റിജന്‍ എന്നിവയൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചു കയറുകയാണ്. ആകപ്പാടെയൊരു ആശ്വാസമായി കാണാനാവുന്നത്, രോഗവ്യാപനത്തിന്റെ തോത് മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വിസ്തൃതമാകുന്നില്ലെന്നതു മാത്രമാണ്. പത്തുലക്ഷം പേരില്‍ 86 പേര്‍ മാത്രമാണ് യുഎസില്‍ മരിച്ചത്. എന്നാല്‍ സ്പെയിനില്‍ ഇത് 409, ഇറ്റലിയില്‍ 358, ഫ്രാന്‍സില്‍ 263, ബ്രിട്ടനില്‍ 190 എന്നിങ്ങനെയാണ്. ചൈനയിലെ എണ്ണമാവട്ടെ വെറും രണ്ട് മാത്രവും! ഈ ഡേറ്റയില്‍ രോഗബാധിതരുടെ എണ്ണത്തിലും സ്പെയിനാണ് മുന്നില്‍.

COMMENT ON NEWS

Please enter your comment!
Please enter your name here