ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരസ്ഥാപനങ്ങൾ ആവശ്യമെങ്കിൽ തുറന്ന് വൃത്തിയാക്കുന്നതിനു് മുൻസിപ്പൽ അധികൃതരിൽ നിന്നും, പോലീസ് മേധാവികളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. താഴെപ്പറയുന്ന തീയതികളിൽ സമയ ക്രമീകരണവും, നിബന്ധനകളും പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു വൃത്തിയാക്കാവുന്നതാണ്. 17.04.2020 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. കിഴക്കേ നടമഞ്ജുളാൽ മുതൽ ക്ഷേത്രം വരെയും, തെക്കേനട യും. ഉച്ചതിരിഞ്ഞ് 2 മണി മുതൽ വൈകീട്ട് 5 മണി വരെ. പടിഞ്ഞാറേ നട സെന്റർ മുതൽ പടിഞ്ഞാറേ നട ദീപസ്തംഭം വരെയും ഇന്നർ റിങ്‌റോഡ് പൂർണമായും. 18.04.2020 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പടിഞ്ഞാറേ നട ഗാന്ധിനഗർ മുതൽ കിഴക്കോട്ട് മമ്മിയൂർ ക്ഷേത്രം വരെയും കൂടാതെ മഹാരാജ ജംഗ്ഷൻ വഴി കോയ ബസാർ വരെയും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 5 മണി വരെ. കിഴക്കേനടy ബസ്റ്റാൻഡ് പരിസരവും, ബാല കൃഷ്ണ തിയേറ്റർ വരെയും, ഔട്ടർ റിംഗ് റോഡ് ബാക്കി ഭാഗങ്ങളും.

ADVERTISEMENT

നിബന്ധനകൾ
1. അനുവദനീയമായ സമയത്ത് സർക്കാർ നിബന്ധനകൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കേണ്ടതാണ്.

2. ഒരു സ്ഥാപനത്തിൽ ഒരു സമയത്ത് മൂന്ന് പേരിൽ കൂടുതൽ പ്രവർത്തിക്കാൻ പടുള്ളതല്ല.

3. അനുവദിച്ച സമയത്ത് ഒരു കാരണവശാലും വ്യാപാരം നടത്താൻ പാടുള്ളതല്ല.

4. പ്രവർത്തി ചെയ്യുന്നവർ എല്ലാവരും മുഖാവരണവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

5. സമയ കൃത്യത നിർബന്ധമായും പാലിക്കേണ്ടതാണ്.

6. പ്രവർത്തിക്ക് വരുന്നവർ സ്ഥാപനത്തിൻ്റെ പേരും ഫോൺ നമ്പറും ആവശ്യവും എഴുതിയ സത്യവാങ്ങ്മൂലം കൈവശം വക്കേണ്ടതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here