ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്തിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടക്കാല മേൽശാന്ത്രിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ്ചയിച്ചു. നിലവിലുള്ള മേൽശാന്തിയുടെ കാലാവുധി 31-3-2020 ന് പൂർത്തിയാവുകയും ലോക്ക് ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ നടത്താൻ സാധിയക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഓതിയക്കനും മുൻ മേൽശാന്തിയുമായ പഴയം സതീശൻ നമ്പൂതിരിയെ ഇടക്കാല മേൽശാന്തിയായി നിയമിയക്കാൻ നിശ്ചയിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാടുമായും നാല് ഓതിയക്കൻ കുടുംമ്പങ്ങളിലെ മുതിർന്ന അംഗങ്ങളുമായും ദേവസ്വം ഭരണസമിതി അംഗങ്ങളുമായും ആശയ വിനിമയം നടത്തിയാണ് മേൽ വിധം ഇടക്കാല മേൽശാന്തിയെ നിയമിയക്കാൻ തീരുമാനിച്ചത്. നിലവിലെ അപേക്ഷകരിൽ നിന്ന് ക്രമപ്രകാരം തിരഞ്ഞെടുപ്പ് നടത്തി പുതിയ മേൽശാന്തി ചുമതല ഏൽക്കുന്നതുവരെയാണ് ഇടക്കാല മേൽശാന്തിയുടെ നിയമനം. ഇടക്കാല മേൽശാന്തി പുറപ്പെടാശാന്തി ആയിരിയക്കില്ല. പഴയത്ത് സതീശൻ നമ്പൂതിരി 2014 ൽ ഏപ്രിൽ മുതൽ സെപ്തംമ്പർ വരെ മേൽശാന്തി ആയിരുന്നു. തൃപ്പുകയക്കുശേഷം പുതിയ മേൽശാന്തിയാണ് ശ്രീകോവിൽ അടയക്കുക. എന്ന് ദേവസ്വം ചെയർമാൻ കെബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
