ഗുരുവായൂർ എൻആർഐ അസ്സോസിയേഷനും എൻആർഐ ഫോറം യുഎഇയും സംയുക്തമായി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു,

ഗുരുവായൂർ എൻആർഐ അസ്സോസിയേഷനും എൻആർഐ ഫോറം യുഎഇയും സംയുക്തമായി ഗുരുവായൂർ നഗരസഭ യുടെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു, കോവിഡ് രോഗം ലോകത്ത് മുഴുവനായും ഭീതി പടർത്തുകയും സാമ്പത്തിക തകർച്ചിയിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് പട്ടിണിയിലേക്ക് നീങ്ങുന്ന അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കാൻ നഗരസഭയുമായി ഒത്ത് ചേർന്ന് നടത്തിയ ഈ സൽക്കർമം അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി ഉൽഘാടനം ചെയ്തു, ലളിതമായ ഈ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അസ്സോസിയേഷൻ ഭാരവാഹികളായ പിഎം ഷംസുദ്ദീൻ, അരവിന്ദൻ പിഎ, വത്സൻ പയ്യപ്പാട്ട് എന്നിവരും സന്നിഹിതരായിരുന്നു.

guest
0 Comments
Inline Feedbacks
View all comments