ഗുരുവായൂർ: ചേംബർ ഓഫ് കോമേഴ്സിൻ്റെ വിശക്കുന്ന വയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും അഗതികൾക്കായി വിഷു സദ്യ നടത്തിവരാറുണ്ട്. ഗുരുവായൂരിലെ ലണ്ടൻ വ്യവസായി ആയ തെക്കുംമുറി ഹരിദാസിൻ്റെ അമ്മ തെക്കുംമുറി തങ്കമ്മയുടെ സ്മരണാർത്ഥമാണ് വിഷു സദ്യ നടത്താറ്. ഇത്തവണ കൊറൊണ ഭീതിയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ നഗരസഭ നടത്തുന്ന സമൂഹ ഭക്ഷണ വിതരണവുമായി ചേർന്നാണ് വിഷു സദ്യ ഒരുക്കിയത്.  നഗരസഭയുടെ വിവിധ വാർഡുകളിലായി 1800 പേർക്കാണ് ഭക്ഷണം നൽകിയത്. ഇത്രയും പേർക്ക് രണ്ട് നേരവും ഭക്ഷണം നൽകി. കൂടാതെ നഗരസഭയുടെ കീഴിൽ ഇപ്പോഴുള്ള 350പേർക്ക് രാവിലത്തെ ഭക്ഷണവും നൽകി. ഇതിനായി ഏകദേശം 96000 രൂപയാണ് ചെലവ് വന്നത്. ഈ തുക തെക്കുംമുറി ഹരിദാസാണ് സ്പോൺസർ ചെയ്തത്. ജി.യു.പി.സ്ക്കൂളിൽ ഔദ്യോഗികമായി വിഷു സദ്യ വിതരണത്തിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ എം രതി ട്ടീച്ചർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെനിൽ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ചേംബർ ഓഫ് കോമേഴ്സ് പ്രസിസണ്ട് പി.വി.മുഹമ്മദ് യാസിൻ, സെക്രട്ടറി അഡ്വ. രവിചങ്കത്ത്, ട്രഷറർ ആർ വി റാഫി, വസന്ത മണി ടീച്ചർ പാലിയത്ത്, ഗുരുവായൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് മുരളി അകമ്പടി തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here