ഗുരുവായൂരിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടിഷ് പൗരൻ റോബർട്ട് മടങ്ങി

ഗുരുവായൂർ: ഇരുപത്തിയെട്ടു ദിവസത്തെ ഏകാന്തവാസത്തിനുശേഷം റോബർട്ട് വാൻഡേഴ്‌സ് ഗുരുവായൂരിൽനിന്നു മടങ്ങി. സ്കോട്ട് ലാൻഡുകാരനായ റോബർട്ട് ബൈക്കിൽ ഭാരതപര്യടനം നടത്തുന്നതിനിടെയാണ് ലോക് ഡൗൺ മൂലം ഗുരുവായൂരിൽ കുടുങ്ങിയത്. കിഴക്കേ നടയിലെ കെ.ടി.ഡി.സി. ടാമറിൻഡ് ഹോട്ടലിലായിരുന്നു താമസം. ലോക് ഡൗൺ പലതവണ നീട്ടിയപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം ഇടയ്ക്കുവെച്ചു മുറിഞ്ഞു. പിന്നെ പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

ബുധനാഴ്ച രാത്രി ബ്രിട്ടീഷ് എംബസി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരിച്ചത്. കേരളത്തിൽ കുടങ്ങിയ 40 വിദേശ പൗരൻമാർക്കായാണ് വിമാനം സംഘടിപ്പിച്ചത്. യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കാൻ ഏർപ്പെടുത്തിയിരുന്ന കാറിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് റോബർട്ട് മടങ്ങി. കെ.ടി.ഡി.സി.യുടെ ഉപഹാരം കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ.സമ്മാനിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here