തൃശ്ശൂർ: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂർ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണ.ചരിത്രത്തിലാദ്യമായിട്ടാണ് പൂരം പൂർണമായും ഉപേക്ഷിക്കുന്നത്. മെയ് 2 നാണ് തൃശ്ശൂർ പൂരം നടക്കേണ്ടിയിരുന്നത് .ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോഴുള്ള തീരുമാനം. ഇന്ന് തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചർച്ച.

ADVERTISEMENT

അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകളും ചടങ്ങുകളും സാധാരണ പോലെ തുടരുന്നുണ്ട്. എന്നാൽ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. അതിനാൽ വഴിപാടുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായും നടത്താം. പുഷ്പാഞ്ജലി മുതല്‍ ഉദയാസ്തമന പൂജ വരെയുളള വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. ലോക്ക് ഡൗണ്‍ പിൻവലിച്ചാല്‍ ദേവസ്വം ഗസ്റ്റ് ഹൗസിലെ റൂമുകള്‍ ഓണ്‍ലൈൻ വഴി പണമടച്ച് ബുക്ക് ചെയ്യാനും ബുദ്ധിമുട്ടില്ല. ലോക്ക് ഡൗണിനുശേഷവും ഓണ്‍ലൈൻ സംവിധാനം തുടരും.

COMMENT ON NEWS

Please enter your comment!
Please enter your name here