ന്യൂഡല്‍ഹി: പുതുക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരം പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടന്‍ തുണികൊണ്ടുള്ള മാസ്കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.

എല്ലാവരും മാസ്ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുറത്തു പോകുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശം വരുന്നത്. പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​ത് കു​റ്റ​ക​ര​മാ​ക്കി. പൊ​തു​സ്ഥ​ല​ത്ത് തു​പ്പി​യാ​ല്‍ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here