ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധം വിജയകരമായി നടക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ലോക്ക് ഡൗണിന്റെ ഇരുപത്തൊന്നാം ദിവസമായ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. അതിനാല്‍ തന്നെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി അദ്ദേഹം അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിൽ രാജ്യം ഇതുവരെ ജയിച്ചു.കേസുകൾ കുറഞ്ഞതിന് നിങ്ങളോരോരുത്തരും കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതൽ ഒരാഴ്ച രാജ്യമാകെ കർശനനിയന്ത്രണം ഏര്‍പ്പെടുത്തു. അതേസമയം രോഗം കുറയുന്ന ഇടങ്ങളിൽ 20 മുതൽ ഇളവ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഇളവുകളെ കുറിച്ചുള്ള മാർഗരേഖ നാളെ പുറത്തിറക്കും.ഇളവുകൾ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും സാഹചര്യം മോശമായ ഇളവുകൾ പിൻവലിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here