തിരുവനന്തപുരം: സംസ്ഥാനത്ത് ബാറും ബിവറേജും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാന്‍ പാടില്ലെന്നാണ് ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ നിലപാട്. മദ്യശാലകള്‍ അടച്ചപ്പോള്‍ ആധുനിക സംവിധാനമടക്കം ഉപയോഗിച്ച് വാറ്റി. എക്‌സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഒറ്റക്കെട്ടായി ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ചു. കൃത്രിമമായി മദ്യം ഉല്‍പ്പാദിപ്പിച്ചത് കണ്ടെത്തി. വന്‍തോതില്‍ വാഷ് കണ്ടെടുത്തു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ അനുവദിക്കില്ല. കാര്‍ക്കശ്യത്തോടെ ഇത് തടയും. ബെവ്‌കോയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയും ഈ കൊവിഡ് ദുരന്തത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here