ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കലക്ടറുടെ നിർദ്ദേശ പ്രകാരം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രവൃത്തിക്കായി പ്രവേശിക്കുന്നവരുടെ ലിസ്റ്റ് കലക്ടർക്കും പൊലീസിനും കൈമാറണം. വിഷുക്കണി ദർശനത്തിന് ആരൊക്കെ ഉണ്ടാകുമെന്ന് അറിയിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. കഴിഞ്ഞ ദിവസം ഒരു കീഴ്ശാന്തി നമ്പൂതിരിയുടെ നേതൃത്തിൽ. കോവിഡ് നിയന്ത്രണം ലംഘിച്ച് കൂട്ടപ്രാർത്ഥന നടന്നതായി പരാതി ഉണ്ടായി. ഇൻ്റലിജൻ്റ്സ് റിപ്പോർട്ടിനെ തുടർന്നാണ് കലക്ടറുടെ ഇടപെടൽ എന്നറിയുന്നു. കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കീഴ്ശാന്തിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here