ഗുരുവായൂർ: അതിഥി തൊഴിലാളികൾക്ക് സ്നേഹത്തിന്റെ കൈത്താങ്ങും സ്നേഹ കിറ്റും നൽകി. ഗുരുവായൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന 862 അതിഥി തൊഴിലാളികൾക്കാണ് ഭക്ഷണം പാകം ചെയ്യുവാൻ അരി, പരിപ്പ്, ഗോതമ്പ് പൊടി, സവാള, ഉരുളക്കിഴങ്ങ്, ഓയിൽ,  മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തിയ തൊഴിലാളികൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താമസ സ്ഥലങ്ങളിൽ പെട്ട് പോവുകയായിരുന്നു നഗരസഭ സാമൂഹിക അടുക്കള വഴി ഭക്ഷണം എത്തിച്ചിരുന്നു. അതിനു പുറമെയാണ് ചെയർപേഴ്സൻ എം രതി ടീച്ചറുടെ നേതൃത്വത്തിൽ കിറ്റുകൾ എത്തിച്ചത്. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി വി ജിജു എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here