ലോകത്തെ ഏറ്റവും പ്രിയങ്കരിയായ (CUTE BABY) 4 വയസ്സുകാരി അനഹിത ഹാഷിംസാദ (Anahita Hashemzadeh) യും കൊറോണാ വൈറസ് ബാധിതയാണെന്ന വ്യാജസന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

അനഹിത പൂർണ്ണമായും സുരക്ഷിതയാണ്, ആരോഗ്യവതിയുമാണ്. ഒരു വൈറസും അവളെ ഇതുവരെ ബാധിച്ചിട്ടില്ല – അമ്മ മറിയം ഇൻസ്റ്റഗ്രാമിൽ അവളുടെ ഫോളോവേഴ്‌സിന്റെ ഉത്കണ്ഠക്കു മറുപടിയായെഴുതി.

അനാഹിതയുടെ ഒഫീഷ്യൽ ഇസ്റ്റഗ്രാം അക്കൗണ്ടിൽ 9 ലക്ഷത്തി 84 ആയിരം ഫോളോവേഴ്‌സുണ്ട്. വ്യാജ അക്കൗണ്ടുകളും അനവധിയാണ്.

അനഹിത ലോകപ്രശസ്തയാണ്. നല്ല മുഖകാന്തിയും ആകർഷകമായ ചിരിയും നീലക്കണ്ണുകളും കവിളിലെ മനോഹരമായ നുണക്കുഴിയും ലോകത്ത് അവൾക്കുമാത്രം സ്വന്തമാണ്. അതിൽ ആകർഷിതരാകാത്തവർ ലോകത്തു ചുരുക്കമാണ്.

2018 ൽ അനഹിതയുടെ അമ്മ മാറിയമാണ്‌ അവളുടെ ആദ്യത്തെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. അതോടെ അനഹിതയും ചിത്രവും ലോകമെമ്പാടും വൈറലായി. ഇന്റർനെറ്റ് സെൻസേഷനായി അവൾ മാറുകയായിരുന്നു.

ഇറാനിലെ സഫ്‌ഗാൻ പ്രവിശ്യയിലാണ് അനഹിതയുടെ കുടുംബം താമസിക്കുന്നത്. അമ്മ മറിയമാണ് മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

സെലിബ്രിറ്റികൾ , ഭരണകർത്താക്കൾ, എഴുത്തുകാർ തുടങ്ങി ഇന്ത്യയിലും ലോകമെമ്പാടും അനേകായിരങ്ങൾ 4 വയസ്സുകാരി അനഹിതയുടെ ആരാധകരും ഫോളോവേഴ്‌സുമാണ്.

അവർക്കെല്ലാമായി അമ്മ മറിയം എഴുതി..” She is health and Fine”

LEAVE A REPLY

Please enter your comment!
Please enter your name here