ഗുരുവായൂർ: ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന എടപ്പുള്ളി മല്ലിശ്ശേരി പ്രദേശങ്ങളിലെ 150 ഓളം കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് എടപ്പുള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. എസ്. സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ. ഷൈമിൽ, ഗുരുവായൂർ നഗരസഭാ കൗൺസിലർ സുഷ ബാബു നേതാക്കളായ ടി.ൻ. മുരളി,പ്രമീളാ ശിവശങ്കരൻ, ഷൈൻ മനയിൽ, അരവിന്ദൻ കോങ്ങാട്ടിൽ,സലീൽ കുമാർ, സക്കീർ അത്താണിക്കൽ,ടി.കെ. ഗോപാലകൃഷ്ണൻ, പ്രേംകുമാർ മണ്ണുങ്ങൾ, വിശ്വനാഥൻ കോങ്ങാട്ടിൽ, മുരളി മണ്ണുങ്ങൾ, ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ്‌കുമാർ, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here