ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സാമൂഹിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ചുമതലപ്പെട്ട കുടുംബശ്രീ കാറ്ററിംങ് യൂണിറ്റിലെ കോട്ടപ്പടി കാക്കശ്ശേരി വീട്ടിൽ ബിജുവും സോജിയും പതിവ് പോലെ സാമൂഹിക അടുക്കളയിലെത്തി ജോലിയിൽ സജീവമായി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈസ്റ്റർ ദിനമാണ് ഈ വർഷത്തിലേതെന്നാണ് ക്രിസ്തുമത വിശ്വാസികളായ ഈ ദമ്പതികളുടെ കാഴ്ചപ്പാട് ദിവസവും 3500 ലധികം പേർക്ക് ഭക്ഷണം പാകം ചെയ്യുന്നു. വിശക്കുന്ന വയറുകളെ ഊട്ടാൻ വേണ്ടിയുള്ള ഈ മഹത്തായ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാവുന്ന അത്രയും പുണ്യ പ്രവർത്തി വേറെയില്ല. രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ആൽഫിയും ആൽബിയും ഇവരെ വീട്ടിൽ ഇരുത്തിയാണ് ബിജുവും സോജിയും വരുന്നത്. സാമൂഹിക അടുക്കളയിലേക്ക് വഴി കോട്ടപ്പടി പള്ളിയിൽ കാണിക്കയിട്ട് പോന്നു ലോക് ഡൗൺ ആയതിനാൽ ചടങ്ങുകളെല്ലാം ഒഴിവാക്കിയതോടെ ഉള്ളിൽ കയറാനും കഴിയില്ല എന്നാലും ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം ഏറ്റവും ആശ്വാസകരമായ ഒന്ന് തന്നെയാണ്. രാവിലെ 7 മണിക്ക് മുൻപ് എത്തുന്ന ഇവർ രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്. നഗരസഭയിലെ ഏവർക്കും ഈസ്റ്റർ ആശംസകൾ നേരാനും ഇവർ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here