കൊച്ചി: തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലയിൽ ലോക്‌ഡൗൺ കാലത്ത് രാത്രിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാതമനുഷ്യന്റെ പിന്നിലെ വസ്തുത അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദേശം നല്കി. ചാവക്കാട് സ്വദേശി രാജേഷ് എ. നായർ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടേതാണ് ഉത്തരവ്.

ADVERTISEMENT

ജില്ലയിലെ കുന്നംകുളം, ചാവക്കാട്, വടക്കേക്കാട്, ഗുരുവായൂർ മേഖലയിലാണ് രാത്രികാലങ്ങളിൽ അജ്ഞാതമനുഷ്യന്റെ സാന്നിധ്യം ഉണ്ടായത്. ഗ്രാമീണ മേഖലയിലായിരുന്നു ഇയാളെ ഏറെപേരും കണ്ടത്. ലോക്ഡൗണിന്റെ ലക്ഷ്യം തകർക്കാനാണ് ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് ഹർജിയിൽ പറയുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ അജ്ഞാതമനുഷ്യനെ കണ്ടെത്താനായില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചും സി.സി. ടി.വി ഫുട്ടേജ് ഉപയോഗിച്ചും പരിശോധന നടത്തി. വിവരങ്ങൾ പറയുന്നവരുടെ ഫോൺകോളുകളും പരിശോധിച്ചു. പക്ഷേ, ആരെയും കണ്ടെത്താനായില്ല -സർക്കാർ കോടതിയെ അറിയിച്ചു.

ഇത്തരം ഒരു പ്രചാരണം ആളുകൾക്ക് പുറത്തിറങ്ങാനായി നടത്തുന്നതാണോയെന്ന സംശയവും സർക്കാർ പ്രകടിപ്പിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here