തൃശ്ശൂർ: ചക്കയെയും ചക്കക്കുരുവിനെയും ട്രോളി മടുക്കുമ്പോഴാണ് കുറ്റൂർ സ്വദേശി സരൂപ്ശിവയുടെ വേറിട്ട പരീക്ഷണം. ഈസ്റ്റർ ആശംസയ്ക്കായി ചക്കക്കുരുവിൽ യേശുരൂപം കൊത്തിയായിരുന്നു ഇത്. ഇത് ഓൺലൈനിൽ പങ്കുവെയ്ക്കുകയും ചെയ്തു.
അറിയുന്ന ജോലി ശില്പനിർമാണമാണ്. വെള്ളിയാഴ്ച രാത്രിയാണ് ചക്കക്കുരുവിൽ യേശുരൂപം എന്ന ആശയം മനസ്സിൽ വന്നത്. ഒന്നരമണിക്കൂർകൊണ്ട് നിർമിച്ചു.
ശില്പിയായ സരൂപ് ഇതിനുമുമ്പും വേറിട്ട ശില്പങ്ങൾ തീർത്തിട്ടുണ്ട്. ഗാന്ധിജിയുടെ നൂറ്റമ്പതാം പിറന്നാളിന് കളിമണ്ണിൽ ഗാന്ധിശില്പം നിർമിച്ചിരുന്നു. രണ്ടര അടിയുള്ള ശില്പം രണ്ടാഴ്ചകൊണ്ടാണ് നിർമിച്ചത്. മണ്ണിനു പുറമേ മരത്തിലും ആകർഷകമായ ശില്പങ്ങൾ ഇദ്ദേഹം ഉണ്ടാക്കാറുണ്ട്. ത്രീഡി ഡിസൈനിങ് പഠിച്ച സരൂപ് ചെന്നൈയിലെ ജോലി രാജിവെച്ചാണ് ശില്പനിർമാണത്തിനിറങ്ങിയത്. ത്രീഡി ഡിസൈനിങ്ങും നടത്തുന്നുണ്ട്.