ഗുരുവായൂർ:  ഗുരുവായൂർ എൻആർഐ അസ്സോസിയേഷനും ഗുരുവായൂർ എൻആർഐ ഫോറം യു.എ.ഇ ചാപ്റ്ററും സംയുക്തമായി നിർദ്ദനരായ കുടുംബങ്ങൾക്ക് വിഷു കിറ്റുകൾ വിതരണം ചെയ്തു, കോവിഡ് ഭീതിയിൽ ലോക്ക്ഡൗണിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ഗുരുവായൂർ പോലീസിൻ്റെ അനുമതിയോടെയാണ് നഗരസഭ പ്രദേശത്തെ വീടുകളിൽ 28 തരം അടങ്ങുന്ന 1500 രൂപ വിലയുള്ള പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തത്. അസ്സോസിയേഷൻ്റെ പാലിയേറ്റീവ് പ്രവർത്തനം നടത്തുന്ന ആംബുലൻസിൽ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി, ട്രഷറർ പി എം ഷംസുദ്ദീൻ, പാലിയേറ്റീവ് പ്രവർത്തകൻ വത്സൻ പയ്യപ്പാട്ട് എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്ത്വം നൽകിയത്, ലോക്ക്ഡൗൺ ജനങ്ങൾക്ക് മാതൃകയാക്കാനുള്ള സദുദ്ദേശത്തോടെ ഔദ്യോഗിക യോഗങ്ങളോ, ഒത്തുകൂടലുകളോ ഇല്ലാതെയാണ് തീരുമാനങ്ങൾ എടുത്തതും നടപ്പിലാക്കിയതുമെന്ന് പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദ് അറിയിച്ചു, ഈ ദൗത്യം സഫലമാക്കാൻ വൈസ് പ്രസിഡൻ്റ് ബാല ഉള്ളാട്ടിൽ, ജോ.സെക്രട്ടറി രാജീവ് പാലഞ്ചേരി, ജോ.ട്രഷറർ പ്രേമരാജൻ, ശശി വാറനാട്ട്, ഗുരു ഗുരുവായൂർ, രവി കാഞ്ഞുള്ളി, അരവിന്ദൻ പി.എ തുടങ്ങിയവർ നേതൃത്ത്വം നൽകി, ഗുരുവായൂർ എൻആർഐ ഫോറം യുഎഇ അദ്ധ്യക്ഷൻ നൗഷാദ് കരകെട്ടിയും നഗരസഭ വൈസ് ചെയർമാനും അസ്സോസിയേഷൻ നിർവ്വാഹക സമിതി അംഗവുമായ അഭിലാഷ് വി ചന്ദ്രനും ഈ വേളയിൽ ഈസ്റ്റർ-വിഷു ആശംസകൾ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here