ഗുരുവായൂർ: ഉയിർപ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെന്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.

ADVERTISEMENT

ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ലാദവുമായി ഈ ദിനം ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ കൊറോണ, ലോക്ക് ഡൗൺ സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായി നടക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here