ഗുരുവായൂർ: ഈസ്റ്റർ ദിനത്തിൽ ഗുരുവായൂർ നഗരസഭ അഗതി ക്യാമ്പിൽ വാഴ നടീലും കേക്ക് മുറിയ്ക്കലും നടന്നു. ശ്രീകൃഷ്ണ സ്കൂളിൽ പ്രവർത്തിക്കുന്ന അഗതി ക്യാമ്പിലെ  അംഗങ്ങളുടെ ആവശ്യപ്രകാരമാണ് വാഴ തൈകൾ നട്ടത്. നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിലാണ് ഞാലിപ്പൂവൻ വാഴ തൈകൾ എത്തിച്ചത്. നഗരസഭ നിർമ്മിക്കുന്ന ജൈവ വളവും ഉപയോഗിച്ചാണ് വാഴതൈകൾ നട്ടത്. ക്യാമ്പ് പിരിച്ച് വിട്ട് പോയാലും മറ്റുള്ളവർക്കും ഈയൊരു മാതൃക പിൻതുടരാൻ കഴിയട്ടെ എന്ന് ഏവരും പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. ഈസ്റ്ററിന്റെ ഭാഗമായി ക്യാമ്പിൽ കേക്ക് മുറിച്ചു. ചെയർപേഴ്സൻ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, മുൻ ചെയർമാൻ ടി ടി ശിവദാസ് , ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ രാജീവൻ , ടി എസ് സുബീഷ്, എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here