ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പെൻഷണേഴ്സ് അസോസിയേഷന്റെ വകയായി ഭക്ഷ്യവസ്തുക്കളും ഫേസ് മാസ്കുകളും ഗുരുവായൂർ നഗരസഭയിലേക്ക്‌ നൽകുന്ന ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12.30ന് നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാൾ പരിസരത്ത് വെച്ച് നടന്നു. ലളിതമായ ചടങ്ങിൽ വെച്ച് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.കെ.നാരായണൻ നമ്പൂതിരി സാധനങ്ങൾ നഗരസഭ ചെയർ പേർസൻ എം.രതീ ടീച്ചർക്ക് കൈമാറി. യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ശിവദാസ് മൂത്തേടത്ത്, ട്രഷറർ പി.എ. അശോക് കുമാർ അംഗങ്ങളായ എം.പി.ശങ്കരനാരായണൻ, വി.മോഹൻദാസ്, സി.ശങ്കരനുണ്ണി, ആർ പരമേശ്വരൻ, പി.കെ.അരവിന്ദൻ, കെ. രുഗ്മണി തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here