പാവറട്ടി: കൊറോണ, ലോക്ക് ഡൗൺ എന്നിവയെ തുടർന്ന് ജനങ്ങൾക്ക്‌ സാരമായ
‌മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിദഗ്ദാഭിപ്രായങ്ങൾക്കിടയിൽ അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളിയുടെ നേതൃത്വത്തിൽ നിയമസേവന മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമായ യുവറോണർ ഡോട്ട് ഇൻ രംഗത്തെത്തി. കൊറോണ ഭീതി മൂലവും ലോക്ക് ഡൌൺ മൂലവും ദീർഘകാലം വീടിനകത്ത് ഇരിക്കുന്നത് മൂലം ജനങ്ങൾക്ക് ഉണ്ടാവുന്ന വിവിധ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമായി ഡോ.ജോയ് ചീരൻ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകുന്ന വിദഗ്ധരുടെ സൗജന്യ ടെലി കൗൺസലിങ് സൗകര്യം നിലവിൽ വന്നു. കൗൺസിലിങ് ആവശ്യമുള്ളവർ
91 88 64 54 54 എന്ന നമ്പറിൽ രാവിലെ 10 നും വൈകീട്ട് 4നും ഇടയിൽ ബന്ധപ്പെടണമെന്ന് യുവറോണർ ഡോട്ട് ഇൻ പ്രതിനിധിയായ സബീഷ് മരുതയൂർ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here