ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ് മാസ്ക്കുകളും സാനിറ്റൈസറുകളും നൽകി.

ഗുരുവായൂർ: കോവിഡ് 19 എന്ന വൈറസ്സിൻ്റെ വ്യാപനത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചുകൊണ്ട് Ln സുഷമ ടീച്ചറുടെ നേതൃത്ത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ്, മാസ്ക്കുകളും സാനിറ്റൈസറുകളും ഗുരുവായൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി ചന്ദ്രൻ ഗുരുവായൂർ മുനിസിപ്പൽ ഹെൽത്ത് സെൻ്റർ ഡോക്ടർ ശ്രീമതി സിത്താര അപ്പുകുട്ടന്‍ കൈമാറുയുണ്ടായി. കൂടാതെ ACV മാദ്ധ്യമ പ്രവർത്തകൻ ശ്രീ എൻ യൂ അഖിലിന് ഗുരുവായൂർ പ്ലെയേഴ്സ് ലയൺസ് ക്ലബ്ബ്പ്രസിഡണ്ട് Ln ശ്രീ ചന്ദ്രൻ സാനിറ്റൈസർ നല്കുകയുണ്ടായി. ക്ലബ്ബ് സെക്രട്ടറി Ln ശ്രീ രാജൻ, ട്രഷറർ Ln ശ്രീ ഹരിദാസ്, പി ആർഒ Ln ശ്രീ ടി ഡി വാസുദേവൻ Ln ശ്രീ ഷാജിമോൻ എന്നിവരും പങ്കെടുത്തു.