ഐപിഎല്‍ ഒഴിവാക്കുന്നില്ല ; ജൂലൈയില്‍ നടത്താന്‍ ആലോചന

കോവിഡ് 19 ഭീതിയില്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ തീരുമാനം. സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സാഹചര്യം അനുകൂലമന്നെങ്കില് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. നിലവിലെ സഹചര്യത്തില്‍ ഐ.പി.എല്‍ നടന്നിട്ടില്ലെങ്കില്‍ ബി.സി.സി.ഐക്ക് 5000 കൂടി മുതല്‍ 7500 കോടിവരെ നഷ്ട്ടം ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
അതേസമയം ഐപിഎല്‍ നടന്നില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ക്കും സംപ്രേഷണം അവകാശം നേടിയ സ്റ്റാര്‍ സ്പോര്‍ട്സിനും ഐ.പി.എല്‍ ടീമുകള്‍ക്കും കനത്ത നഷ്ടമായിരിക്കും ഉണ്ടാകുക. നേരത്തെ മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 15ന് ഐ.പി.എല്‍ നടക്കാന്‍ സാധ്യത ഇല്ല.