ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാന്‍ ടിക് ടോക്കിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.ആളുകള്‍ പലപ്പോഴും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. കൊറോണ വൈറസിനെ വ്യാജമായി ചികിത്സിക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ട്വിറ്റര്‍ എന്നിവയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക്കിനുള്ളത്. വ്യാജ പ്രചാരണങ്ങൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാനും ഇത്തരം ഉപയോക്താക്കളുെട വിവരങ്ങള്‍ നീക്കം സൂക്ഷിക്കാനും ഐടി മന്ത്രാലയം ഫേസ്ബുക്കിനും ടിക് ടോക്കിനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ടിക് ടോക്ക് അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും ദോഷകരമായ ഉള്ളടക്കവും വ്യാപിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ടിക് ടോക്ക് അറിയിച്ചിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here