ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുക്കണി 14-4-2020ന് പുലർച്ചെ 2-30 മുതൽ 3- 00വരെ നടത്തുന്നതാണ്. 13-4 -2020ന് ത്രിപ്പുകയക്കുശേഷം ചുമതലയിലുള്ള ശാന്തിയേറ്റ നമ്പൂതിരി വിഷുദിവസം പുലർച്ചെ ഗുരൂവായൂരപ്പന് കാണാനുള്ള കണി ഓട്ട്ഉരുളിയിൽ ഒരുക്കിവെയക്കും. വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണ്ണം, വെള്ളവസ്ത്രം, കണിക്കൊന്ന, വെളുത്ത പൂവ്(മുല്ല, നന്ത്യാർവട്ടം), വെള്ളരിയക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയിൽ നെയ്തിരി എന്നിവ വെച്ചാണ് കണി ഒരുക്കുന്നത്. മേൽശാന്തി സുമേഷ്നമ്പൂതിരി പുലർച്ചെ 2ന് ഉറക്കമുണർന്ന് മേൽശാന്തി മുറിയിൽ മേൽശാന്തിയക്കായി ഒരുക്കിവെച്ചിട്ടുള്ള കണികണ്ടശേഷം കുളിച്ചുവന്ന് 2.15 ന് ശ്രീകോവിൽ തുറന്ന് അകത്ത് പ്രവേശിച്ച് വാതിൽ അടയക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ തെക്കുഭാഗത്ത് ഭഗവാന്റെ ശീവേലിതിടമ്പ് സ്വർണ്ണസിംഹാസനത്തിൽ എഴുന്നള്ളിച്ച് വെയ്ക്കും. ഭഗവാന്റെ തിടമ്പിന് പുറകിലായി നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം എന്നിവയാൽ അലങ്കരിച്ചിട്ടുണ്ടാകും. 2.30 മണിയ്ക്ക് തലേദിവസം ഒരുക്കിവെച്ചിട്ടുള്ള കണിയിലെ തേങ്ങാമുറിയക്കകത്തുള്ള നെയ്തിരി കത്തിച്ചുവെച്ച് കണി ഗുരുവായൂരപ്പനെ കാണിയ്ക്കും. അതോടൊപ്പം വിഷുകണി ദർശനത്തിനായി നട തുറക്കും. ഭക്തർ ഗുരുവായൂരപ്പനെ കണികണ്ടശേഷം മുഖമണ്ഡപത്തിൽ തെക്കുവശത്ത് ഒരുക്കിവെച്ചിട്ടുള്ള ഭഗവാന്റെ സ്വർണ്ണ സിംഹാസനത്തിൽ എഴുന്നള്ളിച്ച സ്വർണ്ണതിടമ്പും അതിന് കിഴക്കുവശത്തുള്ള വിഷുക്കണിയും ദർശിയ്ക്കും. തുടർന്ന് 3 വരെ വിഷുക്കണി ദർശനം തുടരും. 3 മണിയ്ക്ക് കൂട്ടികൊട്ടോടുകൂടി തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും. ഗുരുവായൂരപ്പനെ വിഷുക്കണി കാണിച്ചശേഷം മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ആദ്യ വിഷുകൈനീട്ടം ഗുരുവായൂരപ്പന് സമർപ്പിയക്കും. തുടർന്നു് ശ്രീകോവിലിൽനിന്ന് പുറത്തു വരുന്ന മേൽശാന്തി ഗുരുവായൂരപ്പനെ കണികണ്ട് വരുന്ന ഭക്തർക്ക് വിഷുകൈനീട്ടം നൽകും. മേൽശാന്തിമുറിയിൽ മേൽശാന്തിയെ സന്ദർശിയക്കുന്ന ഭക്തജmങ്ങൾ മേൽശാന്തിയക്കും വിഷുകൈനീട്ടം ദക്ഷിണയായി നൽകും.

ADVERTISEMENT

എന്നാൽ ഇത്തവണ, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ നിലനിലക്കുന്നതിനാൽ പതിവുപോലെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുന്നതല്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്മുള്ള പാരമ്പര്യപ്രവർത്തിക്കാരും ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ. 3 മണിമുതൽ കേളി മുതൽക്കുള്ള നിത്യനിദാനചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷുനമസ്ക്കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ ബഹുത്വമായി രണ്ട്പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ല. രാവിലെ നിർമ്മാല്യസമയത്ത് വിഷുക്കണിയ്ക്ക് പതിവുള്ളതുപോലെ പലകപ്പുറത്ത് നെയ് വിളക്ക് തെളിയിയക്കും. കുരുത്തോല, കണിക്കൊന്ന ഇത്യാദികൾ കൊണ്ട് കൊടിമരത്തിനുസമീപം ചെറിയതോതിൽ അലങ്കരിയ്ക്കും. പ്രത്യേക സാഹചര്യം മനസ്സിലാക്കി ഭക്തജനങ്ങൾ സഹകരിയക്കണമെന്ന് ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റരും അഭ്യർത്ഥിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here