ഗുരുവായൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെട്രോ ലിങ്ക് സ് ക്ലബ്ബ് ഗുരുവായൂർ നടപ്പിലാക്കുന്ന ‘സമൂഹത്തോടൊപ്പം സ്നേഹപൂർവ്വം’ പദ്ധതിയുടെ മൂന്നാം ഘട്ടമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുവായൂർ പോലീസ് സ്റ്റേഷൻ, ടെമ്പിൾ സ്റ്റേഷൻ എന്നിവിടങ്ങളിൽ 400 ലിറ്റർ മിനറൽ വാട്ടറും 200 മാസ്കുകളും ഹാൻഡ് വാഷ് ‘സാനിറ്റൈസർ എന്നിവയും നൽകി. സ്റ്റേഷൻ ഓഫീസർമാർ ഏറ്റുവാങ്ങി. ഗുരുവായൂർ ഫയർസ്റ്റേഷനിലേക്കും മാസ്ക്, കുപ്പിവെള്ളം, എന്നിവ നൽകി. കൂടാതെ പൂക്കോട് PHC യിലേക്കും കുടിവെള്ളം, മസ്ക്, സാനിറ്റൈസ ർ എന്നിവ നൽകി. ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ്, സെക്രട്ടറി രാജേഷ് ജാക്ക്, ജോയ് CP, ആന്റോ തോമസ് കൗൺസിലർ, പി മുരളീധരൻ ചാരിറ്റി കൺവീനർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

