നിഷ്കാമ കർമ്മ യോഗി ഇനിയില്ല

തൃശ്ശൂർ: കേരള പുലയ മഹാസഭയുടെ ആരാധ്യനായ നേതാവും BDJS സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ ടി.വി ബാബു ഹൃദയാഘാതം മൂലം തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് പുലർച്ചെ 2 മണിക്ക് അന്തരിച്ചു. സംസ്കാരം നാട്ടിക ചാഴൂരിൽ 3 മണിക്ക്.

2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ നാട്ടികയിലും 2019 ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആലത്തൂരിലും NDA സ്ഥാനാർത്ഥിയായി മത്സരിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡൻറും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. പൊതുപ്രവർത്തകർക്ക് മുഴുവൻ മാതൃകയായ ലളിത ജീവതം നയിച്ച വ്യക്തിയായിരുന്നു ശ്രീ ടി വി ബാബു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ബാബു പഴുവിലെ ഒരു കൊച്ചു വീട്ടിലാണ് കുടുംബസമേതം കഴിഞ്ഞിരുന്നത്. ആകസ്മികമായ അദ്ദേഹത്തിൻ്റെ വിയോഗം സമൂഹത്തിന്, ദേശീയ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here