ഗുരുവായൂർ : പഴകിയ മത്സ്യങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചത് അധികൃതർ പിടികൂടി. മുതുവട്ടൂർ രാജാ ഹാളിന് സമീപം കച്ചവടം നടത്തിയിരുന്ന മൂന്ന് പേരിൽ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം പോലീസും ചേർന്ന സ്ക്വാഡ് മത്സ്യങ്ങൾ പിടിച്ചെടുത്തത്. കുടുത , ചെമ്മീൻ, ആവോലി എന്നിവയായിരുന്നു ഇവർ വില്പനയ്ക്ക് കൊണ്ടുവന്നിരുന്നത്. കയ്യിൽ എടുക്കുമ്പോഴേക്കും അടർന്നുവീഴുന്ന നിലയിലുള്ള ആവോലിക്ക് രണ്ട് ആഴ്ചയെങ്കിലും പഴക്കം കാണും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച വീട്ടുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ എച്ച് ഐമാരായ മോഹനൻ, രജിത് കുമാർ, ജെ എച്ച് ഐമാരായ രാജീവൻ സുജിത്ത് പ്രദീപ്, സുബിൻ, ബൈജു, സുബീഷ്, പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ അനിൽകുമാർ, എഎസ്ഐ സുനിൽകുമാർ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here