ഏത് രോഗത്തോടും മല്ലിടാന്‍ ശരീരത്തെ സുസജ്ജമാക്കാന്‍ ആവശ്യമായ ചിലത് നമുക്ക് ചെയ്യാം. ഇതില്‍ പ്രധാനമാണ് ‘ഇമ്മ്യൂണിറ്റി’ അഥവാ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കല്‍. ഭക്ഷണത്തിലൂടെയാണ് ഇത് ഏറ്റവും നല്ല രീതിയില്‍ ചെയ്യാനാവുക. ‘ജിഞ്ചര്‍ ഗാര്‍ലിക് ടീ’. രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ ഇത്ര എളുപ്പത്തില്‍ നമ്മെ സഹായിക്കുന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറവാണ്. എല്ലാ വീടുകളിലും എപ്പോഴും കാണുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം. ആകെ ആരോഗ്യത്തിന്റെ കാര്യമെടുത്താലും ഇഞ്ചിയും വെളുത്തുള്ളിയും പല തരം ഗുണങ്ങള്‍ നമുക്ക് നല്‍കും. അതിനാല്‍ ഇവ രണ്ടും ചേര്‍ത്ത ചായ പതിവാക്കുന്നത് എന്തുകൊണ്ടും ഉത്തമം തന്നെ. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍ അതിന് അല്‍പം കൂടുതല്‍ പ്രാധാന്യവും നല്‍കാം. ചായയ്ക്ക് വേണ്ടിയെടുക്കുന്ന വെള്ളത്തില്‍ ചെറിയൊരു കഷ്ണം ഇഞ്ചിയും അല്‍പം വെളുത്തുള്ളി ചതച്ചതും ചേര്‍ത്താല്‍ മാത്രം മതി. ചായ തിളച്ചുകഴിഞ്ഞാല്‍ ഇത് അരിച്ചെടുത്ത ശേഷം അല്‍പം തേന്‍ കൂടി ചേര്‍ക്കുക. പഞ്ചസാര എപ്പോഴും പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ദിവസവും ഈ ചായ കഴിക്കുന്നത് ദഹനപ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും സഹായകമാണ്. അതുപോലെ തൊണ്ടവേദന പനി പോലുള്ള സീസണല്‍ പ്രശ്നങ്ങളെ അകറ്റിനിര്‍ത്താനും ഇത് സഹായകമാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here