തിരുവനതപുരം : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്പോസ്റ്റിൽ, തമിഴ്നാട്ടിൽ നിന്നും രണ്ട് കണ്ടെയ്നറുകളിലായി വന്ന 26 ടൺ പഴകിയ മത്സ്യമാണ് പോലീസും ആരോഗ്യവകുപ്പും ചേർന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടിചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചിരുന്നു.
സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിൽ പരിശോധന നടത്തി, 15 വ്യക്തികൾക്ക് നോട്ടീസ് നൽകി. ശനിയാഴ്ച്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2,865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here