കൊറോണ വൈറസിനെ ലാബിൽ കൊന്നതായി ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ കൃത്രിമ സാഹചര്യത്തിൽ വളര്‍ത്തിയെടുത്ത കോവിഡ്–19 വൈറസിനെ ‘ ഐവർമെക്ടിൻ’ എന്ന മരുന്നുപയോഗിച്ച് കൊന്നതായാണ് മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അറിയിച്ചത്. വെറും 48 മണിക്കൂർ മാത്രമാണ് ഇതിനായി വേണ്ടിവന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഐവർമെക്ടിൻ ഫ്ഡിഎ അംഗീകരിച്ചതാണ് എന്നുള്ളതും പ്രതീക്ഷ നൽകുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് ഡോ. കെ വാഗ്സ്റ്റാഫ് വ്യക്തമാക്കുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here