ഗുരുവായൂര്‍ : ലോക്ക് ഡൗണിനെ തുടര്‍ന്ന്‍ ഗുരുവായൂരില്‍ അഗതി ക്യാമ്പിൽ കുടുങ്ങിയ വയോധിക മകൾക്കൊപ്പം മടങ്ങി ,കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രനടയിൽ ഒറ്റപ്പെട്ട് പോയ വലപ്പാട് സ്വദേശിനി വത്സലയെ നഗരസഭ നിർദ്ദേശപ്രകാരം ഐ സി ഡി എസ് പ്രവർത്തകരാണ് നഗരസഭ അഗതിമന്ദിരത്തിൽ ആരംഭിച്ച താൽക്കാലിക ക്യാമ്പിൽ എത്തിച്ചത് . മനസ്സിൽ കാര്യമായ ദുഃഖം വരുമ്പോൾ ക്ഷേത്രത്തിൽ ഒക്കെ പോകും അങ്ങിനെ ഒരു ദിവസമാണ് കണ്ണനെ കാണുവാൻ എത്തിയത് ദർശനം ഒക്കെ കഴിഞ്ഞപ്പോഴാണ് യാത്രയും മറ്റും സാധ്യമാകാത്ത ഘട്ടം ഉണ്ടായത് അറിയുന്നത് എന്ത് ചെയ്യണമെന്നറിയാതെ ക്ഷേത്രനടയിൽ ഇരിക്കുമ്പോഴാണ് പ്രവർത്തകർ എത്തിയത് അവർക്കൊപ്പം അഗതിമന്ദിരത്തിലെത്തി . അപ്പോൾ തന്നെ മകളെ വിളിച്ച് അറിയിച്ചു .ഗൾഫിലായിരുന്ന ഇളയ മകളും ഭർത്താവും നാട്ടിലെത്തിയപ്പോൾ നിരീക്ഷണത്തില്‍ അകപ്പെട്ടു . നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചെയർപേഴ്സൻ എം രതി ടീച്ചർ , വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ എന്നിവരുമായി അല്പനേരം വീട്ടുകാര്യങ്ങൾ ഒക്കെ പങ്ക് വച്ചു തുടർന്ന് അഗതിമന്ദിരം ചുമതലക്കാരൻ പി കെ.ബിജു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി എസ് സുബീഷ് , അഗതിമന്ദിരം അന്തേവാസികൾ എന്നിവർ എല്ലാം ചേർന്ന് മകളും മരുമകനും കൊണ്ട് വന്ന വാഹനത്തിൽ യാത്രയാക്കി .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here