തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ, ഓണ്‍ലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വംബോർഡ് . കോവിഡ് വ്യാപനം തടയുന്നതിനിയായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്തർക്ക് പ്രവേശന വിലക്കുള്ളതിനാൽ, ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഓണ്‍ലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തുക.
ശബരിമലയിൽ വിഷുവിനുതന്നെ ഓണ്‍ലൈൻ വഴിപാടിനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓണ്‍ലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുകയെന്നും കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ദേവസ്വം ബോർഡ് എന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here