ഡൽഹി : കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണവുമായി വാട്സാപ്പ് . ഇനിമുതൽ മെസേജുകൾ ഒരു സമയം രൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോർവേഡ് ചെയ്യാനാകു . നിലവിൽ ഒരു സന്ദേശം നിരവധിപ്പേർക്ക് അയയ്ക്കാൻ സാധിക്കുമായിരുന്നു . അധികൃതരുടെ നിർദേശപ്രകാരമാണ് വാട്സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത് . വ്യാജവാർത്തകൾക്കെതിരെയും വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . ഈ വിഷയം ഉന്നയിച്ച് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു . കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here