കോഴിക്കോട് : പ്രമുഖ നടൻ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ADVERTISEMENT

വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക രംഗത്തെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് കലിംഗ ശശി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത് ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു.

‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് കലിംഗ ശശി വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്. ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനാണ്, ഭാര്യ പ്രഭാവതി. സംസ്കാരം ഇന്ന് പന്ത്രണ്ടുമണിക്ക് കുന്നമംഗലം പിലാശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here